അയമോദകം ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ്. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പ്രമേഹം തുടങ്ങി ഒരുവിധം എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധിയാണിത്. പ്രസവ ശേഷമുള്ള ചികിത്സയില്‍ ഏറ്റവും പ്രധാനമായി അയമോദകം ഉള്‍പ്പെടുത്തുന്നു.
ആയുര്‍വ്വേദ വിധിപ്രകാരം അയമോദകം ഒരു നാരങ്ങ, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന കഷായം കഴിച്ചാല്‍ ശരീര ഭാരം കുറയ്ക്കാന്‍ സാധിയ്ക്കും. അയമോദകം നല്ല പോലെ പൊടിച്ച ശേഷം നാരങ്ങാ നീരു ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ചു വെറും വയറ്റില്‍ കഴിയ്ക്കുക, ഇത് ശരീരത്തിലെ അമിത കലോറി കുറയ്ക്കുന്നു. മികച്ച പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് അയമോദകം. ഇത് ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ എളുപ്പമാക്കി മാറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക