എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നൽകും.
മുന്തിരി ജ്യൂസിന് ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. രക്തസമ്മർദ്ദവും വാർധക്യവും നിയന്ത്രിക്കാൻ ഇതിന് കഴിയും. പ്രോസ്റ്റേറ്റ് സങ്കീർണതകളും ദഹനപ്രശ്നങ്ങളും ഒഴിവാക്കുന്നതിനും ഇത് സഹായിച്ചേക്കാം. മുന്തിരി ജ്യൂസിന്റെ ഗുണങ്ങളേറെയാണ്. ശരീരത്തിന് പല വിധത്തിൽ ഗുണം ചെയ്യുന്ന റെസ്വെറാട്രോൾ, ടാന്നിൻസ്, ക്വെർസെറ്റിൻ, പ്രോസയാനിഡിൻസ് തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കുടൽ, തലച്ചോറ്, ഹൃദയം എന്നിവയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാൻ ജ്യൂസ് സഹായിക്കും.
മുന്തിരി വെറുതേ കഴിക്കുന്നതിനൊപ്പം മുന്തിരി ജ്യൂസായി കുടിക്കുന്നതും നല്ലതാണ്. അറിയാം മുന്തിരി ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍…
പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് മുന്തിരി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ജ്യൂസ് ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്സിഡന്റിന് വിവിധ ക്യാന്‍സര്‍ സാധ്യതകളെ തടയാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കാനും മുന്തിരി ജ്യൂസ സഹായിക്കും. കൂടാതെ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാനും കഴിയും.
പൊട്ടാസ്യം ധാരാളം അടങ്ങിയ മുന്തിരി ജ്യൂസ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
മുന്തിരിയുടെ ഗ്ലൈസെമിക് ഇൻഡക്സ് സൂചിക കുറവാണ്. അതിനാല്‍ മിതമായ അളവില്‍ പ്രമേഹ രോഗികള്‍ക്ക് മുന്തിരി ജ്യൂസ് കുടിക്കാം.
ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ജ്യൂസ് കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ മുന്തിരി ജ്യൂസ് പതിവായി കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുന്തിരി കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മം തിളങ്ങാനും ദിവസവും മുന്തിരി ജ്യൂസ് കുടിക്കാം.
കോൺകോർഡ് ഇനത്തിൽ നിന്നുള്ള മുന്തിരി ജ്യൂസിൽ ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ന്യൂറോണൽ സിഗ്നലിങ്ങിനെ സ്വാധീനിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തേക്കാം. ഈ ജ്യൂസ് കുടിക്കുന്നത് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കും.
ഡയബറ്റിസ് മെലിറ്റസിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഓക്സിഡേറ്റീവ് സ്ട്രെസ് ആണ്. കോൺകോർഡ് മുന്തിരി ജ്യൂസ് കുടിക്കുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കും. ഇതിൽ ആന്തോസയാനിൻ, പ്രോആന്തോസയാനിഡിൻസ്, ഫ്ലേവനോൾ, ഫിനോളിക് ആസിഡുകൾ, റെസ്വെറാട്രോൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ശക്തമായ ആന്റിഓക്സിഡന്റുകളാണ്.
മുന്തിരി ജ്യൂസിൽ ഹൈഡ്രോലൈസ്ഡ് കൊളാജൻ അടങ്ങിയിട്ടുണ്ട്. അത്തരം പാനീയങ്ങൾ പ്രതിദിനം 5-10 ഗ്രാം അളവിൽ 3-6 മാസം കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക