സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെ വൈകിട്ട് നാലുമണിവരെ പ്രവേശനം സാധ്യമാകും. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ http://www.admission.dge. kerala.gov.in എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭിക്കും.
വ്യാഴാഴ്ച തുടർ അലോട്ട്മെന്റ് സംബന്ധിച്ചുള്ള വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവിധ അലോട്ട്മെന്റ്കളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ആയി അപേക്ഷിക്കാൻ ജൂലൈ 20 വൈകിട്ട് നാലുമണിവരെ അവസരം നൽകിയിരുന്നു.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ആകെ ഉണ്ടായിരുന്ന വേക്കൻസികൾ 19247 എണ്ണമാണ്. 25410 അപേക്ഷകൾ ലഭിച്ചതിൽ 24218 അപേക്ഷകളും അലോട്ട്മെന്റ് ആയി പരിഗണിച്ചു. അലോട്ട്മെന്റ് ആയി അപേക്ഷിച്ചതിനുശേഷം മറ്റു ക്വാട്ടകളിൽ പ്രവേശനം നേടിയ 489 അപേക്ഷകളും ഓപ്ഷൻ ഇല്ലാത്തതും മറ്റു കാരണങ്ങളാൽ അർഹത ഇല്ലാത്തതുമായ 73 അപേക്ഷകളും സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക