മൈസൂരുവിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് മലപ്പുറം വാണിയമ്പലം സ്വദേശികളായ അച്ഛനും മകനും മരണപ്പെട്ടു. മൈസൂരുവിലേക്ക് വിനോദയാത്ര പോയ വാണിയമ്പലം സ്വദേശികളായ പള്ളിയാളി അബ്ദുൾ നാസറും മകനും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ നഹാസ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രി നടന്ന അപകടത്തിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.ഇവരുടെ കൂടെ കാറിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കുകളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക