മണിപ്പൂരിലെ ലൈംഗികാതിക്രമക്കേസില്‍ പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചതായി റിപ്പോർട്ട്. പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
വൈറലായ വീഡിയോ ഈ ഫോണില്‍ പകര്‍ത്തിയെന്നാണ് വിവരം. കേസില്‍ ഇതുവരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ബാക്കിയുള്ള പ്രതികളെ പിടികൂടാന്‍ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് തുടരുകയാണ്.
അതേസമയം ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു. പ്രതികളെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക