ഉയർന്ന കൊളസ്ട്രോളിന് കാരണം ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളാണ്. ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാതം, സ്ട്രോക്ക്, നെഞ്ചുവേദന എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം..
ഒന്ന്
ഒലീവ് ഓയിലാണ് പട്ടികയില്‍ ഒന്നാമൻ. ആന്റി ഓക്സിഡന്റുകള്‍, മിനറലുകള്‍, വിറ്റാമിനുകളായ ഇ, കെ തുടങ്ങിയവ അടങ്ങിയ ഒലീവ് ഓയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നു.
രണ്ട്…
വെളിച്ചെണ്ണയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്ളത്. ആരോഗ്യകരമായ കൊഴുപ്പടങ്ങിയ വെളിച്ചെണ്ണയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
മൂന്ന്…
ചീസാണ് അടുത്തതായി ഈ പട്ടികയിലുള്ളത്. പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിന്‍ ബി12, ഫോസ്ഫറസ്, സെലീനിയം തുടങ്ങിയവ അടങ്ങിയ ചീസ് കഴിക്കുന്നതും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു.
നാല്…
നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ഡാര്‍ക്ക് ചോക്ലേറ്റാണ്. ആന്റി ഓക്സിഡന്റുകളും അയേണ്‍, കോപ്പര്‍, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദോഗ സാധ്യത കുറയ്ക്കാനും നമ്മെ സഹായിക്കും.
അഞ്ച്…
ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ നട്സുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക