മഴ കനത്തതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകളും തുറന്നു. അഞ്ചടി വീതം 5 ഷട്ടറും ആറടി വീതം രണ്ടു ഷട്ടറുകളും ആണ് തുറന്നത്. ഇതോടെ പെരിങ്ങല്‍കുത്തില്‍ മുഴുവന്‍ ഷട്ടറുകളും തുറന്നിരിക്കുകയാണ്. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതാണ് മുഴുവന്‍ ഷട്ടറുകളും തുറക്കാനുള്ള സാഹചര്യത്തിന് ഇടയാക്കിയത്.
വടക്കന്‍ കേരളത്തില്‍ പെയ്യുന്ന അതിശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടാകുന്നത്. മധ്യകേരളത്തിലെ വിവിധ ഭാഗങ്ങളിലും ഉച്ചയ്ക്കു ശേഷം മഴ ശക്തിപ്പെട്ട സാഹചര്യമാണ് ഇന്നുണ്ടായത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക