ഒരു സ്ത്രീയുടെ ഹൃദയാരോഗ്യത്തെ വഷളാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. രക്തസമ്മർദ്ദ പ്രശ്നങ്ങളുള്ള സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
ഇന്നത്തെ ജോലിതിരക്കിനിടയിലും അല്ലാതെയുമുള്ള സമ്മർദ്ദം യുവതികൾക്ക് പലപ്പോഴും നിയന്ത്രിക്കാൻ കഴിയാതെ വരുന്നു. ഇത് ഹൃദ്രോഗത്തിനുള്ള വലിയ അപകട ഘടകമാണ്. മോശം ഭക്ഷണ ശീലങ്ങൾ, വേണ്ടത്ര വ്യായാമം ചെയ്യാത്തത്, പൊണ്ണത്തടി എന്നിവയാണ് സ്ത്രീകളിൽ ഹൃദ്രോഗത്തിനുള്ള മറ്റ് കാരണങ്ങൾ. പുകവലിയും മദ്യപാനവും പോലുള്ള തെറ്റായ ജീവിതശൈലി ശീലങ്ങളുണ്ടെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.
നിലവിൽ, ഹൃദയാഘാതം, ഹൃദയസ്തംഭനം, കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) കേസുകൾ സ്ത്രീകളുടെ കാര്യത്തിൽ രാജ്യത്ത് ഭയാനകമായ നിരക്കിൽ വർധിച്ചുവരികയാണ്. പ്രായമായവർ മാത്രമല്ല, ചെറുപ്പക്കാരായ സ്ത്രീകളിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില ഘടകങ്ങൾ സമ്മർദ്ദം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ്, മോശം ഭക്ഷണ ശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവ പോലുള്ളവ, സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക