എല്ലാ കുട്ടികൾക്കും എന്നും മാഗിയോട് ഒരു ഇഷ്ടം കൂടുതലാണ്. മാഗി കൊണ്ട് ഒരു സ്നാക്ക് ഉണ്ടാക്കി കൊടുത്താൽ അത് അവരിൽ വളരെയധികം സന്തോഷം ജനിപ്പിക്കും. വെറൈറ്റിയും രുചികരവുമായ ഈ റെസിപ്പി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ഒരു പാൻ വച്ച് ചൂടാക്കിയതിനുശേഷം ഇതിലേക്ക് കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ അല്പം ചെറിയ ജീരകം ഇട്ട് പൊട്ടിക്കണം. ജീരകം നല്ലതുപോലെ പൊട്ടിക്കഴിയുമ്പോൾ ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നല്ലതുപോലെ തിളപ്പിക്കണം. ഈ വെള്ളത്തിലേക്ക് രണ്ട് പാക്കറ്റ് മാഗി മസാല കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന മാഗി കൂടി ചേർത്തു കൊടുക്കാം. നല്ലതുപോലെ തിളച്ചതിനു ശേഷം അൽപനേരം അടച്ചുവെച്ച് ഇത് വേവിച്ചെടുക്കാം.
ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞതിനുശേഷം പൊടിച്ചെടുക്കണം. ഇത് വേവിച്ച് മാറ്റി വച്ചിരിക്കുന്ന മാഗിയിലേക്ക് ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് അല്പം ഗരം മസാല, എരുവിന് ആവശ്യമായ മുളകുപൊടി, കുറച്ച് മല്ലിപ്പൊടി, ചെറുതായി അരിഞ്ഞ പച്ചമുളക്,ചെറുതായി അരിഞ്ഞെടുത്ത സവാള, മല്ലിയില ചെറുതായി അരിഞ്ഞത് എന്നിവ ചേർത്തുകൊടുത്ത് പാകത്തിന് ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഇനി ഇത് ചൂട് പോകുന്നതിനു വേണ്ടി മാറ്റിവയ്ക്കാം. ചൂടാറിയതിനു ശേഷം ഇത് ചെറിയ ചെറിയ ഉരുളകളാക്കി എടുക്കണം.
മറ്റൊരു പാത്രത്തിൽ നാല് സ്പൂൺ മൈദ അല്പം വെള്ളവും കുറച്ച് ഉപ്പും ചേർത്ത് കട്ടിയിൽ കലക്കി എടുക്കണം.ഇനി നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന ഓരോ ഉരുളകളും എടുത്ത് ഈ മാവിൽ മുക്കിയതിനു ശേഷം ചൂടായ എണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക