കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കി സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴയായി 500 രൂപയാണ് ഈടാക്കിയിരുന്നത്. കോവിഡ് ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് മാസ്ക് നിർബന്ധമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് പിൻവലിച്ചത്.
ജനങ്ങൾക്ക് അവരുടെ ഇഷ്ടപ്രകാരം പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. 2022 ഏപ്രിൽ 27ന് സർക്കാർ ഇറക്കിയ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ആദ്യമായി 2020 മാർച്ചിൽ ആണ് സംസ്ഥാനത്ത് മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്. കോവിഡ് ഒഴിഞ്ഞപ്പോൾ പലരും മാസ്ക് ധരിക്കാതെയായി.
എന്നാൽ കോവിഡ് വ്യാപനം വീണ്ടും ഉയർന്നപ്പോൾ മാസ്ക് നിർബന്ധമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും ചീഫ് സെക്രട്ടറി ഉത്തരവിറക്കി. നിലവിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നില്ലെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവുകൾ ഇപ്പോൾ പിൻവലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക