സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘രാഞ്ജന’ എന്ന ഹിന്ദി ഗാനവും ‘വളയപ്പട്ടി’ എന്ന തമിഴ് ഗാനവും കോര്‍ത്തിണക്കിയുള്ള റീമിക്സിനൊപ്പമാണ് ദിലീപിന്റെ മകള്‍ മീനാക്ഷിയും സംവിധായകന് അല്‍ഫോന്‍സ് പുത്രന്റെ ഭാര്യ അലീനയും തകര്‍ത്താടിയത്.
അല്‍ഫോന്‍സ് പുത്രനാണ് നൃത്ത വിഡിയോയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചത്. ഐശ്വര്യ അശോക് രംഗങ്ങള്‍ ചിത്രീകരിച്ചു. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. നേരത്തെയും നൃത്ത വീഡിയോകളിലൂടെ മീനാക്ഷി ശ്രദ്ധ നേടിയിരുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക