സാധാരണയായി നമ്മൾ എല്ലാവരും ഉപയോഗിക്കപ്പെടുന്ന പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. വറുത്ത പല ഭക്ഷണങ്ങളുടെയും ഭാഗമായതിനാൽ, ഉരുളക്കിഴങ്ങ് കൊഴുപ്പ് കൂടുതലുമുള്ളതാണ്. അതിനാൽ ശരീരഭാരം വർധിപ്പിക്കും.
കാർബോഹൈഡ്രേറ്റുകൾ, ഭക്ഷണ നാരുകൾ, ചില വിറ്റാമിനുകളുടെയും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഉയർന്ന പോഷകമൂല്യവും ഇതിലുണ്ട്.
ഏകദേശം 200 മുതൽ 150 ഗ്രാം വരെ ഉരുളക്കിഴങ്ങിൽ 150 കലോറി ഉണ്ട്. ഇതിന് കൊഴുപ്പില്ല. ഇതിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. എന്നാൽ ഉരുളക്കിഴങ്ങ് കഴിക്കുമ്പോൾ അൽപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ചോറിനൊപ്പം ഉരുളക്കിഴങ്ങ് ചേർത്ത് കഴിക്കുമ്പോൾ അത് ഭക്ഷണത്തെ കാർബോഹൈഡ്രേറ്റിന്റെ വലിയ ഒരു സോത്രസ്സാക്കുന്നു.
പോഷകാഹാര വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഉരുളക്കിഴങ്ങ് കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം, അവ വേവിച്ചും മറ്റ് പച്ചക്കറികളും സലാഡുകളൊപ്പം ചേർത്ത് കഴിക്കുന്നതാണ്. അത് മാത്രമല്ല ഉരുളക്കിഴങ്ങ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തോടൊപ്പം ചേർത്ത് കഴിക്കുന്നത് നല്ലതല്ല. അന്നജം അടങ്ങിയ ഭക്ഷണങ്ങൾ പ്രോട്ടീനുമായി ചേർക്കുമ്പോൾ അവ ഒരുമിച്ച് ദഹിപ്പിക്കാൻ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക