രാത്രി നല്ല ഉറക്കം ലഭിക്കാൻ ചില ഭക്ഷണ സാധനങ്ങൾ പരീക്ഷിക്കാം. രാത്രി നന്നായി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ബദാം മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉറവിടമാണ്. കൂടാതെ ഇവയിൽ മഗ്നീഷ്യവുമുണ്ട്. ഇത് രണ്ടും നല്ല ഉറക്കം വർധിപ്പിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വാൾനട്ട് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന മെലറ്റോണിൻ ആരോഗ്യകരമായ കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണ്.
ഒരു ഗ്ലാസ് പാൽ, കോട്ടേജ് ചീസ്, തൈര് മുതലായ പാലുൽപ്പന്നങ്ങൾ ട്രിപ്റ്റോഫാന്റെ അറിയപ്പെടുന്ന ഉറവിടങ്ങളാണ്. പ്രായമായവരിൽ പാൽ കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക