മൈക്ക് വിവാദത്തില്‍ ആര്‍ക്കെതിരെയും നടപടിവേണ്ടെന്ന്് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്കി. സുരക്ഷാ പരിശോധന മാത്രം മതി. ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിക്കിടെ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മൈക്ക് പ്രവര്‍ത്തനം നിലച്ചതിനെതിരെ പൊലീസ് എഫ് ഐ ഐ ആര് ഇട്ടിരുന്നു. എന്നാല്‍ നടപടി വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം വന്നതിനെ തുടര്‍ന്ന് മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് വിട്ടുകൊടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക