ഗോവിന്ദ് പത്മസൂര്യ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു. ‘മനോരാജ്യം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂർണ്ണമായും ആസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
റഷീദ് പാറക്കൽ സമീർ എന്ന ചിത്രത്തിന് ശേഷം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മനോരാജ്യം’. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ അനസ് മോൻ സികെ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി, യശ്വിജസ്വൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം പൂർണ്ണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചത്. രശ്മി ജയകുമാർ ആണ് കോ – പ്രൊഡ്യൂസർ.
ഡി ഒ പി – മാധേശ്. ആർ. എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള. സംഗീതം സംഗീതസംവിധാനം – യൂനസിയോ. പശ്ചാത്തല സംഗീതം – സുധീപ് പലനാട്. പ്രൊഡക്ഷൻ കൺട്രോളർ – പിസി മുഹമ്മദ്. പിആർഒ – എംകെ ഷെജിൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക