നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ എന്ന ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും വൈറല്‍ ആയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ഇപ്പോഴിതാ ജയിലറിനുവേണ്ടി അനിരുദ്ധ് ഒരുക്കിയ മൂന്നാമത്തെ ഗാനവും പുറത്തെത്തിയിരിക്കുകയാണ്. ജൂജൂബി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സൂപ്പര്‍ സുബു ആണ്. ധീ, അനിരുദ്ധ് രവിചന്ദര്‍, അനന്തകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നു എന്നത് മലയാളികളായ സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. രജനിയും മോഹന്‍ലാലും ആദ്യമായാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക