ആലപ്പുഴ: ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ 150 എംബിബിഎസ് സീറ്റുകള്‍ക്ക് അംഗീകാറാം റദ്ദാക്കി. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് അനുമതി റദ്ദാക്കിയത്. ഡോക്ടർമാരുടേയും സീനിയർ റസിഡന്റുമാരുടേയും കുറവ് കാരണമാണ് നടപടി. അംഗീകാരം നഷ്ടമായ കാര്യം ആരോഗ്യ സർവ്വകലാശാല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു.
50 വർഷത്തോളം പ്രവർത്തന പരിചയമുള്ള മെഡിക്കൽ കോളജിനാണ് ദേശീയ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം നഷ്ടമായത്. കോഴിക്കോട്, തൃശ്ശൂർ , പരിയാരം മെഡിക്കൽ കോളേജുകളിലെ ചില പിജി സീറ്റുകളും നഷ്ടമായി. എന്നാൽ സീറ്റ് റദ്ദാക്കിയത് ഈ വർഷത്തെ അഡ്മിഷനെ ബാധിക്കില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക