മലപ്പുറം: കാറ്റിൽ പറന്നെത്തിയ തകരഷീറ്റ് കഴുത്തിൽ പതിച്ചു വയോധികൻ മരിച്ചു. മലപ്പുറം മേലാറ്റൂർ സ്വദേശി കുഞ്ഞാലൻ ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലുണ്ടായിരുന്ന തകര ഷീറ്റ് കുഞ്ഞാലന്റെ കഴുത്തിലേക്ക് പറന്നുവീഴുകയായിരുന്നു.
ആഴത്തിൽ മുറിവേറ്റ കുഞ്ഞാലനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക