ചെന്നൈ : പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിൽ. പ്രതിപക്ഷം സഖ്യത്തിന്റെ പേര് മാറ്റിയത് കൊണ്ട് 2 ജി സ്പെക്ട്രം അടക്കമുള്ള അഴിമതികൾ വോട്ടർമാർ മറക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.
രമേശ്വരത്ത് ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തുന്ന പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. സംസ്ഥാനം ഭരിക്കുന്ന ഡിഎംകെ സര്‍ക്കാരിനെയും മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും അമിത് ഷാ വിമര്‍ശിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി സ്റ്റാലിൻ സർക്കാരിലാണെന്നും മകനെ മുഖ്യമന്ത്രിയാക്കാനാണ് സ്റ്റാലിന്റെ പദ്ധതിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക