മുട്ടയും തേനുമുണ്ടെങ്കില്‍ എളുപ്പത്തിൽ വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ ഫെയ്സ് വാഷ്. മുട്ടയുടെ മഞ്ഞയും, തേനും നന്നായി മിക്സ് ചെയ്ത് മുഖത്ത് ഇട്ട ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ ഫേസ് വാഷിനേക്കാൾ ഫലപ്രദമാകും. മുഖം മിനുസമുള്ളതാവുകയും വെട്ടിത്തിളങ്ങുകയും ചെയ്യും
കൂടാതെ രണ്ട് സ്പൂണ്‍ തൈരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്തിടാം. ഇത് മുഖത്തിട്ട് രണ്ട് മിനിറ്റ് മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. എല്ലാ ചര്‍മ്മക്കാര്‍ക്കും അനുയോജ്യമായ ഫെയ്സ് വാഷാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക