ന്യൂഡൽഹി: ഇന്ത്യ എന്ന പേര് ഭരണഘടനയിൽനിന്ന് നീക്കണമെന്ന് ബി.ജെ.പി രാജ്യസഭാ എം.പി നരേഷ് ബൻസാൽ ആവശ്യപ്പെട്ടു.
ഇന്ന് പാർലമെന്റിലായിരുന്നു ഉത്തരാഖണ്ഡിൽനിന്നുള്ള രാജ്യസഭാ അംഗമായ നരേഷിന്റെ ആവശ്യം. ‘കോളനി ഭരണത്തിൽ അടിച്ചേൽപിക്കപ്പെട്ട പേരാണ് ഇന്ത്യ.
രാജ്യത്തിന്റെ യഥാർത്ഥ നാമം ഭാരത് എന്നാണ്. രാജ്യം ഇപ്പോഴും ചുമയ്ക്കുന്ന അടിമത്തത്തിന്റെ അടയാളമാണ് ഇന്ത്യ. അത് ഭരണഘടനയിൽനിന്ന് നീക്കം ചെയ്യണം’, പ്രസംഗത്തിൽ എം.പി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക