നാൽപതാം പിറന്നാൾ അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ആഘോഷിച്ച് ദുൽഖർ സൽമാൻ. ദുൽഖറിന്റെ സഹോദരി സുറുമി, ഷാനി ഷകി, ഗ്രിഗറി, നസ്രിയ, അമാലു എന്നിവരാണ് പിറന്നാൾ ആഘോഷത്തിൽ ദുൽഖറിനൊപ്പം പങ്കുചേർന്നത്.
അതേസമയം ദുൽഖർ നായകനായെത്തുന്ന മലയാള ചിത്രം കിങ് ഓഫ് കൊത്ത റിലീസിന് തയാറെടുക്കുകയാണ്. 2021 ൽ റിലീസ് ചെയ്ത ‘കുറുപ്പി’നു ശേഷം തിയറ്ററുകളില്‍ നേരിട്ടു റിലീസിനെത്തുന്ന ദുൽഖറിന്റെ മലയാള ചിത്രം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക