വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ‘മാമന്നൻ’ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. ജൂൺ 29ന് തിയറ്ററുകളിൽ എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി.
മാരി സെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്തത്. മാരി ശെല്‍വരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
എ ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജയിന്റ് മൂവീസിന്റെ ബാനറിലാണ് നിർമ്മാണം. തേനി ഈശ്വർ ആണ് ഛായാഗ്രഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക