ചിരഞ്ജീവി, തമന്ന, കീർത്തി സുരേഷ് എന്നിവർ എത്തുന്ന ചിത്രം ‘ഭോലാ ശങ്കർ’ന്റെ ട്രെയിലർ പുറത്തുവിട്ടു. അജിത് നായകനായെത്തിയ വേതാളം എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ഭോലാ ശങ്കർ. ചിരഞ്ജീവിയുടെ നായികയായി തമന്ന എത്തുമ്പോൾ കീർത്തി സുരേഷ് സഹോദരിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മെഹർ രമേശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രമബ്രഹ്മം സുങ്കരയാണ് ഭോലാ ശങ്കർ നിര്‍മിക്കുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ. വെങ്കടേഷ്. ഡൂഡ്ലി ആണ് ഛായാഗ്രാഹണം. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക