യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പരാതിയില്‍ മധ്യവയസ്കന് പിടിയിലായതായി റിപ്പോർട്ട്. യുവതിയുടെ സഹയാത്രികനായ രോഹിത് ശ്രീവാസ്തവ (47) എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
ഇന്‍ഡിഗോയുടെ ഡെല്‍ഹി-മുംബൈ വിമാനത്തില്‍ ജൂലൈ 26 ബുധനാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. പ്രതിക്കെതിരെ ഐപിസി 354, 354 (എ) വകുപ്പുകള്‍ പ്രകാരം സഹാര്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക