ഹാസ്യതാരമായി സിനിമയിൽ പ്രവേശിച്ച് പിന്നീട് നായകനായും പ്രതിനായകനായും എല്ലാം തിളങ്ങിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ഒരുപിടി നല്ല കഥാപാത്രങ്ങൾക്ക് സുരാജ് ജീവൻ നൽകിയിട്ടുണ്ട്. കഠിനമായ വർക്ക് ഔട്ടുകൾ ചെയ്യുന്ന സുരാജ് വെഞ്ഞാറമൂടിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.
‘ഇന്ന് നിങ്ങൾ അനുഭവിക്കുന്ന വേദനയാണ് നാളെ നിങ്ങൾ അനുഭവിക്കുന്ന ശക്തി’ എന്ന കുറിപ്പോടെ താരം തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ മാസ് ലുക്കിലുള്ള ഫോട്ടോകളും സുരാജ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായി രംഗത്തെത്തിയത്. “പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാണ് സാറേ” എന്നാണ് രമേഷ് പിഷാരടി വീഡിയോക്ക് കമന്റ് നൽകിയിരിക്കുന്നത്. “പൊളിച്ചു”വെന്ന് ഉണ്ണിമുകുന്ദൻ കുറിച്ചിരിക്കുന്നു.
മണിപ്പൂർ വിഷയത്തിൽ സുരാജ് വെഞ്ഞാറമൂട് നടത്തിയ പ്രതികരണം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യ ടുഡേയിൽ വന്ന മണിപ്പൂർ സംഭവത്തിന്റെ വാർത്ത പങ്കുവെച്ചുകൊണ്ട് ‘മണിപ്പൂർ അസ്വസ്ഥത ഉണ്ടാക്കുന്നു….. അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു…. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ ” എന്നാണ് സുരാജ് വെഞ്ഞാറമൂട് കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക