ഇംഫാല്‍: മണിപ്പൂർ കലാപത്തിലെ ഗൂഢാലോചന കേസിൽ 10 പേർ സി.ബി.ഐയുടെ പിടിയിലായി. ജൂൺ 9ന് രജിസ്റ്റർ ചെയ്ത 6 കേസുകളിലാണ് ഇവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
അതേസമയം മണിപ്പൂരിൽ സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്. ബിഷ്ണുപൂരിലുണ്ടായ വെടിവെപ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക് പറ്റി. ഒരു വീട് തീയിട്ട് നശിപ്പിച്ചു. ബി.എസ്.എഫ് ക്യാമ്പുകൾക്ക് നേരെയും അക്രമമുണ്ടായി.
പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ശക്തമായ ആവശ്യമുന്നയിച്ചതിനെ തുടർന്ന് നിയമസഭാ സമ്മേളനം വിളിക്കാനുള്ള നീക്കങ്ങൾ മുഖ്യമന്ത്രി എൻ ബിരേൻ സിങ് തുടങ്ങി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ വിളിക്കും. സഭ വിളിച്ച് ചേർത്ത് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക