ഹോളിവുഡ് സിനിമ മേഖലയിൽ നടി നടന്മാരും എഴുത്തുകാരും ചേർന്ന് നടത്തുന്ന സമരത്തിന്റെ ഭാഗമായി 75 മത് എമ്മി പുരസ്കാരദാന ചടങ്ങ് മാറ്റിവെച്ചു. റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക, സ്ക്രീൻ ആക്ടെർസ് ഗിൽഡ്- അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ് എന്നിവർ സംയുക്തമായാണ് സമരം നടത്തുന്നത്. സമരം ശക്തിയാർജ്ജിച്ചതോടെ 75 മത് എമ്മി പുരസ്കാര ദാന ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. സെപ്റ്റംബർ 18ന് നടക്കേണ്ടിയിരുന്ന ചടങ്ങാണ് മാറ്റിവെച്ചത്.
2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെ തുടർന്നാണ് അവസാനമായി എമ്മി പുരസ്കാരദാനച്ചടങ്ങ് മാറ്റിവെച്ചത്. പിന്നീട് 20 വർഷത്തിനുശേഷം ഇത് ആദ്യമായാണ് ചടങ്ങ് മാറ്റി വെക്കേണ്ടി വരുന്നത്. സ്റ്റുഡിയോ നിർമ്മാതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നിർമ്മിത ബുദ്ധിയുടെ കടന്നുവരവ് ഉണ്ടാക്കുന്ന തൊഴിൽ ഭീഷണി, പ്രതിഫലത്തിലെ കുറവ് എന്നിവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി നടന്മാരും എഴുത്തുകാരും ഹോളിവുഡിൽ സമരം ചെയ്യുന്നത്. നിരവധി ചിത്രങ്ങളാണ് സമരമൂലം പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക