സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘ലാല’ പ്രദർശനത്തിന് ഒരുങ്ങി. ചിത്രം ഓഗസ്റ്റ് ഒന്നു മുതൽ ഐസ്ട്രീമിലൂടെപ്രേക്ഷകരിൽ എത്തും. അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ പ്രദർശനത്തിന് ശേഷമാണ് ചിത്രം റിലീസിന് എത്തുന്നത്.
സാമൂഹിക പ്രാധാന്യമുള്ള കല്യാണം, ജാതിവ്യവസ്ഥ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ത്സതീഷ് പി ബാബുവാണ്. റീൽ കാർണിവലിന്റെ ബാനറിൽ സിദ്ധാർഥ് ചെരുവന്നൂർ, ഷിബു ഫറോക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സിന്ധു ഷാജി, നാസർ ചെമ്മാട്ട്, നിധിന്യ, സതീഷ് അമ്പാടി, അഞ്ജന എ എസ്, അനു ഫറോക്ക് തൃനയന യമുനാ ചുങ്കപള്ളി ഗാർഗി ഗങ്കൻ പ്രണവ് മോഹൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക