കൊച്ചി: ആലുവയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അസം സ്വദേശി കസ്റ്റഡിയിൽ. എന്നാൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതി അഫ്സാക്ക് ആലം എന്ന ബീഹാർ സ്വദേശിയെ ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പിടിയിൽ ആയത്.
ബിഹാർ സ്വദേശികളുടെ മകളെ ഇന്നലെ വൈകീട്ടാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസിലേക്ക് കുട്ടിയെ കയറ്റുന്നത് കണ്ടെന്ന് നാട്ടുകാരും പൊലീസിനെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക