കിടിലൻ രുചിയിൽ ഒരു അടിപൊളി മുട്ട റോസ്റ്റ് നമുക്ക് ഉണ്ടാക്കി നോക്കിയാലോ. ഇതിനായി എന്തൊക്കെയാണ് വേണ്ടത് എന്നും എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്നും നമുക്ക് നോക്കാം. ഇതിനായി ആദ്യം തന്നെ മുട്ട പുഴുങ്ങി എടുത്തതിനുശേഷം തോട് കളഞ്ഞ രണ്ടായി മുറിച്ചുവെക്കണം. പിന്നീട് ഒരു പാൻ അടുപ്പത്തുവെച്ച് ചൂടാക്കിയതിനുശേഷം അതിലേക്ക് കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കാം. ഓയിൽ ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ച് കുരുമുളക് പൊടിയും കുറച്ച് ഉപ്പും മഞ്ഞൾ പൊടിയും ചേർത്തതിന് ശേഷം മുറിച്ചു വെച്ച മുട്ട കൂടി ചേർത്ത്കൊടുക്കാം. ഈ മസാലയിൽ മുട്ട നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കണം. ഇത് മാറ്റിവെക്കാം.
മറ്റൊരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിനുശേഷം ഇതിലേക്ക് കുറച്ച് സവാള അരിഞ്ഞത് ചേർത്ത് കൊടുക്കാം. സവാള ഒന്ന് നല്ലതുപോലെ വഴറ്റിയതിനുശേഷം ഇതിലേക്ക് കുറച്ച് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കണം. പച്ചമണം മാറി വരുമ്പോൾ ഇതിലേക്ക് നല്ല പഴുത്ത ഒരു തക്കാളി ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് കുറച്ച് കുരുമുളകുപൊടിയും കുറച്ച് ഗരം മസാലയും ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. നല്ലതുപോലെ വഴണ്ട് വന്നതിനുശേഷം ഇതിലേക്ക് രണ്ട് പച്ചമുളക് കുറച്ച് കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. വേണമെങ്കിൽ കുറച്ച് മല്ലിയില കൂടി ചേർത്ത് കൊടുക്കാം.
ഇതെല്ലാം നല്ലതുപോലെ വഴറ്റിയതിനുശേഷം പാകത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. ശേഷം ഇതിലേക്ക് തക്കാളി അരച്ചത് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കണം. കുറച്ച് വെള്ളം കൂടി ചേർത്ത് കൊടുത്തതിനുശേഷം അടച്ചുവെച്ച് കുറച്ചുനേരം തിളപ്പിക്കുക. ശേഷം ഇതിലേക്ക് നമ്മൾ ഫ്രൈ ചെയ്തെടുത്ത മുട്ട കൂടി ചേർത്ത് കൊടുത്ത് അടച്ചുവെച്ച് ഒരു മിനിറ്റ് നേരം വേവിക്കണം. മുട്ട തിരിച്ചിട്ട ശേഷവും മൂടിവെച്ച് ഒന്നുകൂടി വേവിച്ചു കൊടുക്കാം. ടേസ്റ്റിയായ മുട്ട റോസ്റ്റ് റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക