മധ്യവയസ്കയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ച യുവാക്കൾ പിടിയിൽ. പാവുമ്പ പാഞാറതെക്കതിൽ രതീഷ് (39), വള്ളികുന്നം കടുവിനാൽ കാഞ്ഞുകളീക്കൽ ഗിരീഷ് കുമാർ (36), വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണു ഭവനത്തിൽ വിനീത് (കുഞ്ഞാവ -28) എന്നിവരാണ് പിടിയിലായത്. ഇവർ മൂവരും ആർ എസ് എസ് പ്രാദേശിക നേതാക്കളാണ്.
വീട്ടമ്മയെ ജോലി വാഗ്ദാനം നൽകി പ്രതിയായ രതീഷ് വശത്താക്കുകയായിരുന്നു. തുടർന്ന് നൂറനാട് എത്തിച്ച വീട്ടമ്മയെ പീഡിപ്പിച്ചശേഷം ചിത്രങ്ങൾ ഇവർ ഫോണിൽ പകർത്തുകയും.
ശേഷം ഗിരീഷും വിനീതും ചേർന്ന് ഈ ചിത്രങ്ങൾ വിവിധ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിന് പരാതി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക