ദിവസവും ഒരു പിടി ബദാം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ഒരുപാടാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, പോളിഫെനോൾസ്, അവശ്യ ഫാറ്റി ആസിഡുകൾ, ഡയറ്ററി ഫൈബറുകൾ അങ്ങനെ നമ്മുടെ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങൾ ബദാമിൽ അടങ്ങിയിട്ടുണ്ട്.
പല ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ബദാം പ്രതിവിധിയാണിത്. ബദാമിൽ ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ ഇ, പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളമായുണ്ട്. പോഷക സമൃദ്ധമായ ഈ നട്സ് ഏതൊരു ഭക്ഷണക്രമത്തിനും ഒരു മികച്ച കൂട്ടിച്ചേർക്കലാണ്.
ബദാമിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. പക്ഷേ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ബദാമിൽ കൂടുതലാണ്. ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്നത് തടയുന്നു, കൂടാതെ പ്രമേഹത്തെ നിയന്ത്രിക്കുന്നു. ബദാമിലെ നാരുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവ രക്തപ്രവാഹം വഴി പഞ്ചസാര ആഗിരണം ചെയ്യുന്നതിനെ പതിയെ ആക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക