ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കാസർഗോൾഡ്’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്. സെപ്റ്റംബർ 15ന് ചിത്രം തിയേറ്ററുകളിൽ എത്തും.
മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന മൂന്നാമത്തെ മലയാളം ചിത്രം കൂടിയാണ് ‘കാസർഗോൾഡ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക