ഹൃദയാഘാതത്തിന് ശേഷം ബോളിവുഡ് നടി സുസ്മിത സെൻ തിരിച്ചുവരുന്നു. സുസ്മിത സെന്നിന്റെ വരാനിരിക്കുന്ന വെബ് സീരീസായ “താലി”യുടെ ടീസര്‍ പുറത്തിറങ്ങി. ട്രാൻസ്ജെൻഡറിന്റെ കഥ പറയുന്ന ഈ വെബ് സീരീസില്‍ വളരെ ശക്തമായ കഥാപാത്രത്തെയാണ് സുസ്മിത സെന്‍ അവതരിപ്പിക്കുന്നത്.
“താലി” യുടെ ടീസറില്‍ തന്റെ ആത്മാഭിമാനത്തിനും ബഹുമാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന ഒരു ട്രാൻസ്ജെൻഡറായാണ് സുസ്മിത സെൻ എത്തുന്നത്. സുസ്മിത സെൻ അവതരിപ്പിക്കുന്ന കഥാപാത്രവും ഏറെ കൈയടി നേടും എന്ന് തന്നെയാണ് ടീസര്‍ പുറത്തിറങ്ങിയ അവസരത്തില്‍ ആരാധകര്‍ വിലയിരുത്തുന്നത്.
താലിയുടെ ടീസറിൽ, സുസ്മിത സെൻ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുകയും അവളുടെ പേര് ഗൗരി എന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ടീസറില്‍ കഥാപാത്രത്തിന്റെ പവർഫുൾ ലുക്ക് സ്ക്രീനിൽ കാണാം. നെറ്റിയിൽ വലിയ പൊട്ട്, മുടിയിൽ മുല്ലപ്പൂവ്, സാരിയണിഞ്ഞുള്ള കഥാപാത്രം ആദ്യ കാഴ്ചയിൽ തന്നെ മതിപ്പുളവാക്കുന്നു. നേരിട്ട് ഹൃദയത്തില്‍ തട്ടും വിധമാണ് സുസ്മിതയുടെ ശക്തമായ ഡയലോഗുകൾ…
പ്രതികരിക്കാൻ ഇവിടെ എഴുതുക