നേതൃത്വവുമായി പരസ്യമായി പോലും ഉടക്കി നിൽക്കുന്ന ശോഭാ സുരേന്ദ്രന് കോഴിക്കോട് ജില്ലയുടെ ചുമതല നല്കി ബിജെപി ദേശീയ നേതൃത്വം.
കോഴിക്കോട് ജില്ലയുടെ പ്രഭാരിയായാണ് ശോഭ സുരേന്ദ്രനെ നിയമിച്ചത്. തന്നെ സംസ്ഥാന നേതൃത്വം അവഗണിക്കുന്നുവെന്നും ചുമതലകള്‍ നല്‍കുന്നില്ലെന്നും ശോഭ പരാതി ഉന്നയിച്ചിരുന്നു.
പ്രകാശ് ജാവദേകര്‍ അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി ശോഭാ സുരേന്ദ്രനെ നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക