മലപ്പുറം പെരിന്തൽമണ്ണയിലെ ജില്ലാ ഹോസ്പിറ്റലിന് മുന്നിൽ ജനങ്ങൾക്ക് അപകട ഭീഷണി ഉയർത്തി കാലങ്ങളായി നിലനിന്നിരുന്ന മൂന്ന് മരങ്ങൾ മലപ്പുറം ജില്ലയിലെ ട്രോമാകെയർ പ്രവർത്തകർ മുറിച്ചുമാറ്റി. കഴിഞ്ഞദിവസം താലൂക്ക് ഓഫീസിൽ തഹസിൽദാർ എസ് എസ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ തീരുമാനിക്കുകയും മലപ്പുറം ജില്ല ട്രോമാകെയർ യൂണിറ്റിനെ ഈ ദൗത്യം ഏൽപ്പിക്കുകയും ചെയ്തത്.
മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിനെ ഈ ദൗത്യം ഏൽപ്പിച്ചു. പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷൻ യൂണിറ്റുകളിൽ നിന്നായി 35 ഓളം പ്രവർത്തകരും, ഫയർ ആൻഡ് റെസ്ക്യൂ, സിവിൽ ഡിഫൻസ്, എ ഒ ഡിഎ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം രാവിലെ ഏഴുമണിക്ക് ആരംഭിച്ച് 3 മണിക്കൂർ നേരം കൊണ്ട് മുഴുവൻ മരങ്ങളും മുറിച്ചു നീക്കി. മറ്റു റോഡുകളിലൂടെ ഗതാഗതം തിരിച്ചുവിടും എന്ന് അറിയിച്ചിരുന്നെങ്കിലും ഭാഗികമായി മാത്രം റോഡ് തടസ്സപ്പെടുത്തി ഗതാഗതം നിയന്ത്രിച്ചുകൊണ്ട് ട്രോമാ കെയർ പ്രവർത്തകർ മാതൃകയായി
പ്രതികരിക്കാൻ ഇവിടെ എഴുതുക