യൂണിഫോമിൽ ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബൈക്കിൽ സ്റ്റണ്ട് ചെയ്യുന്ന തന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് പോലീസ് ഉദ്യോഗസ്ഥൻ തന്നെയാണ്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ആയിരുന്നു നടപടി.
സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പോലീസ് കോൺസ്റ്റബിൾ ആയി ജോലി ചെയ്തിരുന്ന സന്ദീപ് കുമാർ ചൗബെയെയാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതിനെ തുടർന്ന് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക