പപ്പായ ഉപയോഗിച്ച് മെഴുക്കുപുരട്ടിയും കറിയും ഒക്കെ നമ്മൾ ഉണ്ടാക്കാറുണ്ട്. പപ്പായ ഉപയോഗിച്ച ക്രിസ്പിയായ ഒരു കുറെ റെസിപിയാണ് നമ്മൾ തയ്യാറാക്കുന്നത്. ഇതിനായി കുറച്ച് നീളത്തിൽ പപ്പായ അരിഞ്ഞെടുക്കണം. ഇതിലെ വെള്ളം കളയാനായി ഒരു തുണിയിലിട്ട് ഒപ്പിയെടുക്കാം.
പിന്നീട് അരിഞ്ഞെടുത്ത പപ്പായയിലേക്ക് കുറച്ച് ഗോതമ്പുപൊടി ചേർത്തുകൊടുക്കാം. ഇതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടിയും അല്പം മഞ്ഞൾപൊടിയും കുറച്ച് ഗരം മസാലയും പാകത്തിന് ഉപ്പും കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കൂടി ചേർത്തു കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. വെള്ളം ചേർക്കേണ്ട ആവശ്യമില്ല. കുറച്ചുനേരം അടച്ചു വയ്ക്കാം. അതിനുശേഷം ഒന്നുകൂടി മിക്സ് ചെയ്തതിനു ശേഷം തിളച്ച എണ്ണയിൽ കുറഞ്ഞ തീയിൽ വറുത്തു കോരാം. ടേസ്റ്റി ആയ പപ്പായ കുർ കുറെ തയ്യാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക