മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കേരളത്തെ കൂടാതെ ത്രിപുരയിലും മിസോറാമിലും ഗവർണറും ആൻഡമാനിൽ ലെഫ്റ്റ് ആൻഡ് ഗവർണറുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നും മൂന്നുതവണ മന്ത്രിയായും രണ്ടുതവണ എംപിയായും അഞ്ചുതവണ എംഎൽഎയുമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുപ്രാവശ്യമായി ഏറ്റവുമധികം കാലം കേരളത്തിൽ നിയമസഭാ സ്പീക്കറുടെ സ്ഥാനം വഹിച്ച വ്യക്തി കൂടിയാണ് വക്കം പുരുഷോത്തമൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക