പാലക്കാട്: പാലക്കാട് ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന ബസാണ് കോങ്ങാട് പെരിങ്ങോട് വെച്ച് മറിഞ്ഞത്. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
21 പേർ ബസിലുണ്ടായിരുന്നു. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക