യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് സ്റ്റേ തുടരും. തെരഞ്ഞെടുപ്പ് തടഞ്ഞതിനെതിരെ സമർപ്പിച്ച എതിര്‍കക്ഷികളുടെ ഹര്‍ജി വിശദമായ വാദത്തിനായി നാളേയ്ക്ക് മാറ്റി. ഹര്‍ജി പരിഗണിച്ച കോഴിക്കോട്പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയാണ് വിശദമായ വാദത്തിനായി നാളേയ്ക്ക് മാറ്റിവെച്ചത്.
പരാതിക്കാരന്ഷഹബാസ് സമര്‍പ്പിച്ച ഭരണഘടന ആധികാരികമല്ലെന്നും പുതിയ ഭരണഘടന പ്രകാരം ഐ വൈ സി വിത്ത്ആപ്പ് വഴി തെരഞ്ഞെടുപ്പ് നടത്താമെന്നുമായി യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഉയർത്തുന്ന വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക