വണ്ണം കുറയ്ക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കാറുണ്ട് പലരും. കൃത്യമായ ഡയറ്റും, ഒപ്പം വര്‍ക്കൗട്ടുമെല്ലാം ഉണ്ടെങ്കില്‍ മാത്രമേ വണ്ണം കുറയുകയുള്ളൂ. ഏതൊക്കെ മാർഗങ്ങൾസ്വീകരിച്ചാലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണ്ട ചില കാര്യങ്ങളുണ്ട്.
ഇലക്കറികളിൽ പാലക് ചീര പ്രധാനപ്പെട്ട ഒന്നാണ്. ഉയര്‍ന്ന അളവില്‍ ഫൈബറുള്ളതും, ജലാംശം കാര്യമായി അടങ്ങിയതിനാലും പാലക് ചീര, വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും പ്രമേഹമുള്ളവര്‍ക്കും ഇവ ഉപയോഗിക്കാം. പാലക് ചീരയില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റ്സ് ആകട്ടെ, ബിപി നിയന്ത്രിക്കാനും ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്നു.
പ്രോട്ടീനിന്റെ ഉറവിടമാണ് ബദാം. അതിനാല്‍ തന്നെ വിശപ്പിനെ ശമിപ്പിക്കാനും ദീര്‍ഘനേരത്തേക്ക് ഭക്ഷണം കഴിക്കാതെ നമ്മെ പിടിച്ചുനിര്‍ത്താനുമെല്ലാം ബദാം കഴിക്കുന്നത് നല്ലതാണ്. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് യോജിച്ചതാണ്.
ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു ഭക്ഷണസാധനമാണ് ചെറുപയര്‍. കൊളസ്ട്രോളിനെ ചെറുക്കാനുള്ള കഴിവ് ചെറുപയറിനുണ്ട്. ഇത് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ സവിശേഷതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക