അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അസ്ഫാക് ആലം ആലുവയിൽ താമസം തുടങ്ങിയിട്ട് ഒന്നരവർഷമായെന്ന് പൊലീസ്. ഇതിനുമുമ്പ് ആലുവയിൽ രണ്ടിടത്ത് ഇയാൾ താമസിച്ചിരുന്നു.
കൊല്ലപ്പെട്ട ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരി താമസിച്ചിരുന്ന വീടിനുസമീപത്ത് ഇയാൾ താമസം തുടങ്ങിയത് ജൂലൈ 22 മുതലാണെന്നും പൊലീസ് അന്വേഷണത്തിൽവ്യക്തമായി.
കെട്ടിടനിർമാണമടക്കം നിരവധി ജോലികൾ ഇയാൾ ഒന്നരവർഷത്തിനുള്ളിൽ ചെയ്തിട്ടുണ്ട്. ഇതിനിടെ ഏതെങ്കിലും കേസുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. അസ്ഫാക് ആലം വിവാഹിതനാണ്. ബിഹാറിൽ ഇയാളുടെ വീട് പൊലീസ് കണ്ടെത്തി. കൂടുതൽ വിവരങ്ങൾക്കായി ബിഹാർ പൊലീസുമായി എറണാകുളം റൂറൽ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
ബിഹാറിൽ മറ്റ് കേസുകൾ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. ആവശ്യമെങ്കിൽ ബിഹാറിൽപോയി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷകസംഘം.
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന അസ്ഫാക് ആലം ആലുവ സബ് ജയിലിൽ 516–-ാം നമ്പർ റിമാൻഡ് തടവുകാരനാണു . കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് അതിക്രൂരമായി കൊന്നതിൽ കുറ്റബോധം മുഖത്തോ പെരുമാറ്റങ്ങളിലോ ഇല്ലെന്ന് ജയിൽ അധികൃതർ പറഞ്ഞു .തടവുകാരും ഇയാളോട് അകലം പാലിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക