സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ എംഎൽഎ രാജിവച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജി വെച്ചത് എന്ന് പാർട്ടിക്ക് നൽകിയ കത്തിൽ മുഹമ്മദ് മുഹ്സിൻ പറയുന്നു. ഇന്ന് ചേരുന്ന ജില്ല എക്സിക്യൂട്ടീവ് രാജി കാര്യം ചർച്ച ചെയ്യും. നേരത്തെ വിഭാഗീയ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് എക്സിക്യൂട്ടീവിൽ നിന്ന് തരംതാഴ്ത്തിയിരുന്നു. മുഹസ്സിനെതിരെ കൂടുതൽ നടപടികൾക്കും സാധ്യതയുണ്ട്.
മുഹസ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകർ നേരത്തെ കൂട്ട രാജി സമർപ്പിച്ചിരുന്നു. ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ ജില്ലാ കമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ് പട്ടാമ്പിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗം കൊടിയിൽ രാമകൃഷ്ണൻ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും ആണ് തരംതാഴ്ത്തിയത്.
കാനം പക്ഷക്കാരനായ സിപിഐ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎ അടക്കമുള്ളവർക്കെതിരെ നടപടി എടുത്തത് എന്നാണ് മറുവിഭാഗത്തിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക