ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് പാർവതി ജയറാം. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. പാർവതിയും കുടുംബവും മലയാളികളുടെ മനസ്സിൽ ഇടം നേടിയവരാണ്. താരത്തിന്റെ മകൻ കാളിദാസ് ജയറാമുമായി ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
താരത്തിന്റെ വീഡിയോ എടുത്തതും പോസ്റ്റ് ചെയ്തതും മകൻ കാളിദാസ ജയറാം ആണെന്ന് പറഞ്ഞ് പാർവതി സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പുതിയ തുടക്കത്തിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക