തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എൻഎസ്എസ്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിനൊപ്പം നാമ ജപ ഘോഷയാത്രയും സംഘടിപ്പിക്കും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റെ മാതൃകയിലാണ് നാമ ജപ ഘോഷയാത്ര നടക്കുക. തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്രത്തിൽ നിന്ന് ഈസ്റ്റ് ഫോർട്ടിൽ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ അവസാനിക്കുന്ന രീതിയിലാണ് നാമ ജപ ഘോഷയാത്ര നടത്തുക.
നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. എൻഎസ്എസ് താലൂക്ക് യൂണിയനുകൾക്കാണ് ജനറൽ സെക്രട്ടറി നിർദേശം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക