നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദം 120/80 മി.മീറ്റർ മെർക്കുറി ആയിരിക്കും. രക്തസമ്മർദം 140/ 90 നുമുകളിലായാൽ അത് രക്താതിമർദം (Hypertension) എന്നറിയപ്പെടുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കാലുകളിലേയ്ക്കും കൈകളിലേയ്ക്കുമുള്ള സുഗമമായ രക്തപ്രവാഹം തടസപ്പെടാനുള്ള സാധ്യത ഏറെയാണ്. നടക്കുമ്പോള്‍ കാലുവേദന, തണുത്ത കൈകാലുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം. കാൽപത്തിക്ക് ചുവപ്പോ നീലയോ നിറം, കാലുകളിൽ മരവിപ്പ്, കാലുകളിലെ രോമം കൊഴിഞ്ഞ് പോകൽ തുടങ്ങിയവയും ഉണ്ടാകാം.
ഉയര്‍ന്ന രക്തസമ്മർദ്ദമുള്ള ഭൂരിഭാഗം ആളുകൾക്കും തലവേദന വരാനുള്ള സാധ്യത കൂടുതലാണ്. അതിരാവിലെ തന്നെ തലവേദന അനുഭവപ്പെടുന്നത് ചിലപ്പോള്‍ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് വിദഗ്ധർ പറയുന്നത്. ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് ഇതിനെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രക്തസമ്മർദ്ദം കൂടുതലായിരിക്കുമ്പോൾ ഒരാൾക്ക് ശ്വസിക്കാൻ പ്രയാസമുണ്ടാകാം. ഹൈപ്പർടെൻഷന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണിത്. കാഴ്ച മങ്ങൽ, നെഞ്ചുവേദന, തലക്കറക്കം തുടങ്ങിയവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക