ആമസോൺ വെബ് സർവീസസ് ഇന്ത്യ മേധാവിയായിരുന്ന പുനീത് ചന്ദോക്കിനെ മൈക്രോസോഫ്റ്റിന്റെ ഇന്ത്യ-ദക്ഷിണേഷ്യന്‍ ബിസിനസ് മേധാവിയായി പുനീത് ചന്ദോക്കിനെ നിയമിച്ചു. സെപ്റ്റംബര്‍ ഒന്നിന് ചന്ദോക്ക് ജോലിയില്‍ പ്രവേശിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇന്ത്യ, ബംഗ്ലാദേശ് , ഭൂട്ടാന് , മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ബിസിനസ് വിപുലീകരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
ഇന്ത്യ-ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ചാന്ദോക്കിന്റെ മുൻപുള്ള പരിചയം കമ്പനിക്ക് ഗുണകരമാകുമെന്നാണ് മൈക്രോസോഫ്റ്റിന്റെ വിലയിരുത്തല്‍. ആമസോണിലെത്തുന്നതിന് മുന്‍പ് പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനമായ മക്കിന്സിയിലും ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പറേഷനിലും ജോലി ചെയ്തിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക