10-ാം ക്ലാസ് പരീക്ഷയില്‍ ഒരാള്‍ പോലും ജയിക്കാത്ത സ്കൂളുകളുടെ എണ്ണത്തില്‍ രാജ്യത്തിന് തന്നെ നാണക്കേടായി ഗുജറാത്ത് മാറിയത് വലിയ വാർത്ത ആയിരുന്നു. എന്നാൽ ഇത്തവണ സപ്ലിമെന്ററി പരീക്ഷയിലും ഗുജറാത്തിൽ കൂട്ടത്തോല്‍വിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഈ വര്‍ഷത്തെ 10-ാം ക്ലാസ് പരീക്ഷയില്‍ ഗുജറാതിലെ 157 സ്കൂളുകളില്‍ പരീക്ഷയെഴുതിയ ഒരുകുട്ടി പോലും ജയിച്ചിരുന്നില്ല. 1084 സ്കൂളുകളിലാകട്ടെ, 30 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു വിജയശതമാനം. 2022ല്‍ നടന്ന പരീക്ഷയില്‍ 121 സ്കൂളുകളായിരുന്നു സമ്പൂർണ തോൽവി നേടിയത്. ഇത്തവണ 36 സ്കൂളുകള്‍ കൂടി സംപൂജ്യരുടെ പട്ടികയില്‍ ഇടംപിടിച്ചു.
സപ്ലിമെന്ററി പരീക്ഷയെഴുതിയ 1.53 ലക്ഷം വിദ്യാര്‍ഥികളില്‍ 1.12 ലക്ഷം പേരും പരാജയപ്പെട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിജയശതമാനം 26.65 മാത്രം. ആകെ 1,80,158 വിദ്യാര്‍ഥികളായിരുന്നു പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, 26,764 പേര് പരീക്ഷയെഴുതാന്‍ എത്തിയില്ല. രജിസ്റ്റര്‍ ചെയ്ത 100,425 ആണ്‍കുട്ടികളില്‍ 22,620 പേര് വിജയിച്ചു. വിജയശതമാനം 25.09%. 79,733 വിദ്യാര്‍ഥിനികളില്‍ 18,260 പേരാണ് വിജയിച്ചത്. 28.88 ആണ് വിജയശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക